കോട്ടയം ജില്ല പോലീസ് മേധാവിയായി കെ. കാർത്തിക് IPS ചുമതലയേറ്റു

കോട്ടയത്തെ പുതിയ പോലീസ് ചീഫായി കെ. കാർത്തിക് IPS ചുമതലയേറ്റു. ബുധനാഴ്ച രാവിലെ ജില്ലാ പോലീസ് ചീഫ് ഓഫീസിൽ നിലവിലെ പോലീസ് ചീഫ് ഡി. ശില്പയിൽ നിന്നാണ് ചുമതലയേറ്റത്. നിലവിൽ എറണാകുളം റൂറൽ എസ്പിയായിരുന്ന കെ. കാർത്തിക്.

പോലീസും ഗുണ്ടകളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനു പ്രത്യേക ശ്രദ്ധ നൽകുമെന്നും ജില്ലയുടെ ക്രമസമാധാനം ഭദ്രമാക്കുന്നതിനും ഗുണ്ടകളെ അമർ ച്ച ചെയ്യുന്നതിനുമായിരിക്കും പ്രഥമ പരിഗണന നൽകുന്നതെന്നും കെ. കാർ ത്തിക് പറഞ്ഞു. പോലീസും ജനങ്ങളുമായുള്ള സൗഹൃദം കൂടുതൽ ഊഷ്മളമാക്കും. ആർക്കും ഏതു സമയത്തും ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ഭയരഹിതരായി പരാതിപ്പെടാനുള്ള അവസരമൊരുക്കുമെന്നും കെ. കാർത്തിക് പറഞ്ഞു.

2019ൽ കേരള പോലീസിലെ മികച്ച കുറ്റാന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണർ നേടിയിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതി, മരട് ഫ്ളാറ്റ് നിർമാണത്തിലെ അപാകത, കൊച്ചിയിലെ അനധികൃത കെട്ടിടം നിർമാണം, കലാഭവൻ മണിയുടെ മരണം, ആലത്തൂരിലെ പട്ടികജാതി, പട്ടികവർഗ കേസുകൾ തുടങ്ങി പ്രമാദമായ കേസുകളുടെ അന്വേഷണം മികവോടെ നടത്തിയതിനാണ് അംഗീകാരം ലഭിച്ചത്.

2011 ബാച്ചിലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് കെ. കാർത്തിക്. അണ്ണാ സർവകലാശാലയിൽനിന്ന് എൻ ജിനിയറിംഗ് ബിരുദം നേടിയ ഇദ്ദേഹം ചെന്നൈ സ്വദേശിയാണ്. പാലക്കാട് എഎസ്പിയാ യിട്ടാണ് സർവീസ് ആരംഭിക്കുന്നത്. തൃശൂർ സിറ്റി എസിപി, കേരള ഗവർണറുടെ എഡിസി, വയനാട്, തൃശൂർ എന്നിവിടങ്ങ ളിൽ റൂറൽ എസ്പി എന്നീ നി ലകളിൽ പ്രവർത്തിച്ചു. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷ ൻ സൊസൈറ്റിയുടെ (കെ ബിപിഎസ്) സിഎംഡിയായി രുന്നു.

error: Content is protected !!