എ.കെ.ജെ.എം. സ്കൂളിൽ വിജയദിനാഘോഷം


കാഞ്ഞിരപ്പള്ളി : എ.കെ.ജെ.എം. ഹയർ സെക്കണ്ടറി സ്കൂളിന്റെ വിജയദിനാഘോഷവും സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങും പ്രൗഢഗംഭീരമായി നടത്തി. കഴിഞ്ഞ അധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടി വിജയിച്ച അമ്പതു വിദ്യാർത്ഥികളെയും രാജ്യപുരസ്കാർ കരസ്ഥമാക്കിയ ഇരുപത്തിയേഴു വിദ്യാർത്ഥികളെയും പ്രസ്തുത ചടങ്ങിൽ അനുമോദിച്ചു.

സ്കൂൾ മാനേജർ ഡോ. സ്റ്റീഫൻ സി തടം എസ്.ജെ. അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ഫാ ലിന്റോ ആന്റോ എസ്.ജെ. സ്വാഗതം ആശംസിച്ചു. പത്തനംതിട്ട എം.പി. ആന്റോ ആന്റണി ഭദ്രദീപം തെളിച്ചു ചടങ്ങു ഉദ്‌ഘാടനം ചെയ്തു. പ്രഗത്ഭരായ അനേകം വ്യക്തിത്വങ്ങളെ വാർത്തെടുത്ത എ.കെ.ജെ.എം. സ്കൂൾ പ്രശസ്തിയുടെ ഉന്നതിയിലേക്ക് ഇനിയും വളരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ. സ്കൂൾ പാർലമെന്റ് പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ആന്റോ ആന്റണി എം.പി., ഫാ സ്റ്റീഫൻ സി തടം എസ്.ജെ. എന്നിവർ വിദ്യാർത്ഥി പ്രതിനിധികളെ ബാഡ്ജും സ്ഥാനചിഹ്നങ്ങളും ധരിപ്പിച്ചു. സ്കൂൾ ചെയർമാൻ മിന്റോ പി ജെയിംസ് മറുപടി പ്രസംഗം നടത്തി. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തു മെമ്പർ മഞ്ജു മാത്യു, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ടോമി കരിപ്പാപ്പറമ്പിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി എം.എൻ. സുരേഷ്ബാബു കൃതജ്ഞത പ്രകാശിപ്പിച്ചു.

error: Content is protected !!