KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ സയൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു

കാഞ്ഞിരപ്പള്ളി : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും, ശാസ്ത്ര ഗവേഷണ സ്ഥാപനമായ പാലക്കാട് ഐ.ആർ.ടി.സി യുടെയും ഉൽപ്പന്നങ്ങളും, സാങ്കേതിക സഹായങ്ങളും ലഭ്യമാവുന്ന സയൻസ് സെന്റർ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഇക്കോ ഷോപ്പിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ചു. ചൂടാറ പെട്ടി, പുകയില്ല അടുപ്പ്, മാലിന്യ സംസ്കരണ ഉപാധികളായ കിച്ചൺ ബിൻ , ബക്കറ്റ് കംപോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് , പുരപ്പുര സോളാർ, സമത ഹാൻഡ് ബാത്ത് സോപ്പുകൾ , വാഷ് സോപ്പ്, സോപ്പു പൊടി, ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഫാബ്രിക് സ്റ്റിഫ്നർ, ടോയ്ലറ്റ് ക്ലീനർ ,സോപ്പ് മോൾഡ്, തുടങ്ങി പരിഷത്ത് ഉൽപ്പന്നങ്ങളും.,പ്രസിദ്ധീകരണങ്ങളും ലഭ്യമാവുന്ന സയൻസ് സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. തങ്കപ്പൻ നിർവ്വഹിച്ചു.

പരിഷത്ത് മേഖല പ്രസിഡണ്ട് കെ.എൻ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി.പഞ്ചായത്തംഗം മഞ്ജു മാത്യു, പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ശശി, മേഖല ഭാരവാഹികളായ എം.എ.സജികുമാർ, കെ.എം.മാത്യു മടുക്കക്കുഴി,വിപിൻ രാജു, പി.ആർ.സജി,ബിന്ദു ഗിരീഷ്, നസീർ ഖാൻ, ഹനീഷ റിയാസ് .ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻഷാ , മേഖല സെക്രട്ടറി എൻ.സോമനാഥൻ എന്നിവർ സംസാരിച്ചു

error: Content is protected !!