ചന്ദ്രനിൽ മനുഷ്യൻ കാൽ കുത്തിയതിന്റെ ഓർമ പുതുക്കി എരുമേലി സെന്റ് തോമസിലെ വിദ്യാർത്ഥികൾ .

എരുമേലി : മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയതിന്റെ ഓർമ പുതുക്കി എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ചന്ദ്രദിനം ആഘോഷിച്ചു. സയൻസ് ക്ലബ്ബായ സിനർജിയുടെ ആഭിമുഖ്യത്തിൽ ആഘോഷപരിപാടികളും മൽസരങ്ങളും നടന്നു. സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ കാസ്റ്റിലോ എന്ന കയ്യെഴുത്തു മാസികയുടെ പ്രകാശന കർമ്മം ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെൻ .ജെ.പി നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് . മേഴ്സി ജോൺ കുട്ടികൾക്ക് ചന്ദ്രദിന സന്ദേശം നല്കി.

ശാസ്ത്രാഭിരുചിയും ശാസ്ത്ര കൗതുകവും വളർത്തിയെടുക്കുന്നതിന് പര്യാപ്തമായ റോക്കറ്റ് മോഡലുകളുടെയും പോസ്റ്ററുകളുടേയും പ്രദർശനവും നടത്തപ്പെട്ടു. കാഴ്ചയ്ക്ക് കൗതുകമുണർത്തുന്ന പ്രദർശനം കാണാൻ സമീപ സ്കൂളിലെ കുട്ടികളുമെത്തി. സയൻസ് ക്ലബ്ബ് കൺവീനർമാരായ ലീനാ തോമസ് , ആഷാ ജേക്കബ്, ലിന്റാ ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

error: Content is protected !!