കത്തിക്കയറി കപ്പ
കപ്പ വില കുതിച്ചതു കർഷകർക്ക് ആശ്വാസമായി. വിപണി വില 50 രൂപയായി. മിക്ക സ്ഥലങ്ങളിലും 40 മുതൽ 45 രൂപ വരെയാണ് വില. 35 മുതൽ 40 രൂപവരെ കർഷകർക്കു വില ലഭിക്കുന്നുണ്ട്. ഗ്രാമപദേശങ്ങളിൽ തോട്ടങ്ങളിൽനിന്നു കർഷകർ നേരിട്ടാണു വിൽപന നടത്തുന്നത്.
പ്രദേശങ്ങളിൽ രണ്ടര കിലോ 100 എന്ന ബോർഡ് സ്ഥാപിച്ചാണു വിൽപന നടത്തുന്നത്. ഒരു വർഷം മുന്പ് വില 10 രൂപയിൽ താഴെ എത്തിയിരുന്നു. സീസണ് കഴിഞ്ഞതിനെത്തുടർന്നു കപ്പയുടെ ലഭ്യതയിൽ കുറവ് അനുഭവപ്പെട്ടിട്ടുള്ളതിനാലാണ് കർഷകർക്ക് നല്ല വില ലഭിക്കുന്നത്. മേഖലയിൽ പാടശേഖരങ്ങൾ കേന്ദ്രീകരിച്ചു വർഷങ്ങളായി കപ്പ കൃഷി നടത്തി വരുന്നവരുണ്ട്. സ്വന്തമായി കപ്പകൃഷി നടത്തുന്ന കർഷകർക്കാണ് അധ്വാനത്തിനു അനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നത്.