ക്ഷേത്രങ്ങളിൽ കർക്കടക വാവുബലി തർപ്പണം
കാഞ്ഞിരപ്പള്ളി : വിവിധ ക്ഷേത്രങ്ങളിൽ കർക്കിടക വാവ് ബലി പൂജകൾ നടത്തുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. .പിതൃക്കൾക്ക് മോക്ഷം തേടി ക്ഷേത്രങ്ങളിൽ ബലി കർമങ്ങളും പൂജകളും 28ന് രാവിലെ മുതൽ തുടങ്ങും.
കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിൽ 28ന് രാവിലെ 5.30 മുതൽ കർക്കടക വാവുബലി തർപണം നടത്തും. രാവിലെ 6ന് ഗണപതിഹോമം, ശിവപൂജ, നമസ്കാരം, ജലധാര എന്നിവ നടക്കും.
രാവിലെ അഞ്ചിന് എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രം, ചേനപ്പാടി പൂതക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മൂക്കൻപെട്ടി എസ്എൻഡിപി ശാഖാ അങ്കണം എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു. പൂജകൾ രാവിലെ അഞ്ചിന് ആരംഭിക്കും. ഒറ്റ നമസ്കാരം, കൂട്ട നമസ്കാരം, തിലഹവനം എന്നീ പൂജകൾ ഉണ്ടാകും.
മുരിക്കുംവയൽ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക വാവു ബലി 28നു രാവിലെ 5.30 മുതൽ ക്ഷേത്രക്കുളക്കടവിൽ നടത്തും.
ചോറ്റി മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവുബലി 28ന് രാവി ലെ 5മുതൽ ക്ഷേത്രം ഊട്ടുപുര ഹാളിൽ നടത്തും. തമ്പലക്കാട് മോഹനൻ ശാന്തിയുടെ നേതൃത്വം നൽകും. ക്ഷേത്രത്തിൽ രാവിലെ 5 മുതൽ മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി കീഴ്ശാന്തി ഗോപാല കൃഷ്ണൻ നമ്പൂതിരി എന്നിവരു ടെ കാർമികത്വത്തിൽ ഗണപതി ഹോമം തിലഹവനം, പിതൃപൂജ, ഒറ്റനമസ്കാരം, കൂട്ടനമസ്കാരം, പൂജാ വഴിപാടുകൾ എന്നിവ നടക്കും.
പുഞ്ചവയൽ • എസ്എൻഡിപി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ 28നു രാവിലെ 6.30 മുതൽ കർക്ക ടക വാവുബലി നടത്താൻ സൗകര്യം ഒരുക്കി.
പൊൻകുന്നം . പുതിയകാവ് ദേവീക്ഷേത്രത്തിൽ കർക്കടക വാവ് ദിവസം 28ന് വച്ചു നമസ്കാരം, നമസ്കാര പൂജ എന്നിവ നടത്താൻ സൗകര്യമുണ്ട്.
ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേ ത്രത്തിൽ 28ന് പിതൃപൂജ, പിതൃനമസ്കാരം എന്നിവ നടത്തും. മേൽ ശാന്തി കെ.എസ്.ശങ്കരൻ നമ്പൂതി രിയുടെ കാർമികത്വത്തിൽ രാവി ലെ 5.30 മുതൽ കടൂപ്പറമ്പിൽ ഇല്ലത്ത് വളപ്പിൽ വാവുബലി നടത്തും.
ഇളങ്ങുളം എസ്എൻഡിപി 44-ാം നമ്പർ ശാഖാ യോഗത്തിൽ കർക്കടകവാവു ദിനത്തിൽ പുലർച്ചെ 5മുതൽ പിതൃബലിതർപ്പണം, പിതൃനമസ്കാരം, കൂട്ടനമസ്കാരം, തിലഹവനം, സായൂജ്യപൂജ എന്നിവ നടത്തും.
ഉരുളികുന്നം ഐശ്വര്യഗന്ധർവ സ്വാമി ഭദ്രകാളി ക്ഷേത്രത്തിൽ കർക്കടകവാവു ദിവസം രാവിലെ പിതൃപൂജ, നമസ്കാരം എന്നിവ നടത്തും.
മുണ്ടക്കയം എസ്എൻഡിപി 52-ാം നമ്പർ ശാഖയിൽ 28ന് കർക്കടക വാവുബലി നടക്കും. രാവിലെ 5.30 മുതൽ ബലിതർപ്പണം നടക്കും. മേൽശാന്തി പി.കെ.ബി നോയി, ശാന്തി ഹരികുമാർ എന്നിവർ കാർമികത്വം വഹിക്കും.
മണിമല ധർമശാസ്താ ക്ഷേത്ര ത്തിൽ കർക്കടക വാവ് ബലി 28ന് രാവിലെ 5ന് ആരംഭിക്കും. ക്ഷേത്രം മേൽശാന്തി മുഖ്യകാർമികത്വം വഹിക്കും.