KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബഫർസോൺ പ്രതിഷേധം; ചിങ്ങം ഒന്ന് കർഷക കരിദിനം പ്രഖ്യാപിച്ച് ഇൻഫാം

സംസ്ഥാന സർക്കാർ കർഷകദിനാചരണം നടത്തുന്ന ചിങ്ങം ഒന്ന് കർഷക കരിദിനമായി പ്രഖ്യാപിച്ച് പ്രതിഷേധിക്കാൻ കേരളത്തിലെ കർഷകസമൂഹത്തോടും സംഘടനകളോടും ഇൻഫാം ആഹ്വാനം ചെയ്തു.

കർഷക അനീതിക്കും നീതിനിഷേധത്തിനുമെതിരേ എല്ലാ കർഷകസംഘടനകളും ചിങ്ങം ഒന്ന് കരിദിനം പ്രഖ്യാപിച്ച് പ്രതിഷേധ പ്രതികരണങ്ങളുമായി കൈകോർക്കണമെന്നും ഇൻഫാം ദേശീയ സമിതി അഭ്യർത്ഥിച്ചു. സംസ്ഥാനത്തുടനീളം കരിദിന പ്രതിഷേധ പ്രതികരണ സമ്മേളനങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കും.

ഇൻഫാം ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതിയിൽ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി.സി.സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി വിഷയാവതരണവും നടത്തി.

error: Content is protected !!