ബഫർസോൺ : മന്ത്രിസഭാ നിലപാടിൽ അവ്യക്തതയുണ്ടെന്ന് ഇൻഫാം
ബഫർസോൺ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം അവ്യക്തവും കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുന്നതുമാണെന്നു കർഷകസംഘടനയായ ഇൻഫാം. ബഫർസോൺ വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തണമെന്ന നിലപാടിൽ വെള്ളംചേർക്കുന്ന തീരുമാനമാണെന്നാണ് പ്രധാന ആരോപണം.ബഫർസോണോ പരിസ്ഥിതിലോല പ്രദേശമോ വനാതിർത്തിക്കു പുറത്തേക്കു വ്യാപിപ്പിക്കുകയെന്നാൽ ഇവ വനഭൂമിയിലല്ലെന്നു വ്യക്തമാണ്. പട്ടയ, റവന്യൂഭൂമിയിലേക്കു മാത്രമേ വനാതിർത്തിവിട്ട് ബഫർസോൺ വ്യാപിപ്പിക്കാനാവൂ. ഈ മന്ത്രിസഭാതീരുമാനം ഭാവിയിൽ ജനങ്ങൾക്കു തിരിച്ചടിയാകും. വനാതിർത്തി പുനർനിർണയിച്ച് വനത്തിനുള്ളിൽ ബഫർസോൺ നിജപ്പെടുത്തുകയാണു വേണ്ടത് -ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.