KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനധികൃത മദ്യവിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ 

പൊൻകുന്നം: ഓട്ടോറിക്ഷയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ പുഞ്ചവയൽ കൊച്ചഞ്ചേരിൽ കെ.ജെ.അഭിലാഷി(43)നെ പൊൻകുന്നം പോലീസ് അറസ്റ്റുചെയ്തു. ലഹരിവിൽപ്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശാനുസരണം നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ പിടിയിലായത്. 

ഓട്ടോറിക്ഷയുടെ പിറകിൽ സൂക്ഷിച്ചിരുന്ന നാലരലിറ്റർ വിദേശമദ്യമാണ് കണ്ടെത്തിയത്. അരലിറ്ററിന്റെ ഒൻപതുകുപ്പി മദ്യമാണിത്. എസ്.ഐ. ടി.എച്ച്.നിഷാദ്, സി.പി.ഒ. ബഷീർ എന്നിവർ ചേർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

error: Content is protected !!