റോഡിന്റെ നടുവിൽ കുഴി : നാട്ടുകാർ അപകട സൂചനാ മുന്നറിയിപ്പ് സ്ഥാപിച്ചു..
എരുമേലി : വെള്ളപ്പൊക്ക കെടുതികളുടെ ബാക്കിപത്രമായി റോഡിന്റെ നടുവിൽ കുഴി രൂപപ്പെട്ടു. നാട്ടുകാർ അപകട സൂചനാ മുന്നറിയിപ്പ് സ്ഥാപിച്ച ശേഷം പൊതുമരാമത്ത് അധികൃതരെ അറിയിച്ചു. എന്നാൽ പരിഹാര നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം.
എരുമേലി കെഎസ്ആർടിസി – ഓരുങ്കൽ റോഡിൽ ആണ് സംഭവം. റോഡിന്റെ മധ്യ ഭാഗം ആണ് ഇടിഞ്ഞ് താഴ്ന്ന് കുഴിയായി രൂപപ്പെട്ടത്.