മഴ മാറി; കൂട്ടിക്കലിന് ആശ്വാസം
മുണ്ടക്കയം: കൂട്ടിക്കലടക്കമുള്ള പഞ്ചായത്തുകളിൽ മഴയുടെ ശക്തി കുറഞ്ഞതിന്റെ ആശ്വാസത്തിൽ പ്രദേശവാസികൾ.
വ്യാഴാഴ്ച രാത്രിയോടെ മഴ ശക്തമായെങ്കിലും പിന്നീട് ശക്തി കുറഞു. പ്രദേശത്ത് വെള്ളിയാഴ്ച കാര്യമായ മഴ പെയ്തില്ല. പുല്ലുകയാർ, മണിമലയാർ, കോരുത്തോട്, അഴുതയാർ എന്നീ നദികളിൽ മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയത് ആശ്വാസത്തിന് വഴിയൊരുക്കി. കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്ന് ക്യാമ്പുകളിലായി 120 ആളുകൾ ഇപ്പോഴും കഴിയുന്നുണ്ട്.