എയ്ഞ്ചൽവാലി പാലം മുങ്ങിയില്ല ; ആശ്വാസത്തോടെ നാട്ടുകാർ ..

എരുമേലി: ദിവസങ്ങളായി തുടരുന്ന മഴ. അഴുതയാറ്റിലെ മൂക്കംപെട്ടി കോസ്‌വെ മുങ്ങിയെങ്കിലും പ്രദേശവാസികൾക്ക് യാത്രാദുരിതം നേരിട്ടില്ല. ബദൽമാർഗമായ എയ്ഞ്ചൽവാലി പാലവും അഴുതമുന്നി നടപ്പാലവും ഒറ്റപ്പെടലിന്റെ കഷ്ടതകളില്ലാതെ നാടിന് തുണയായി.

പമ്പയാറ്റിലെ അരയാഞ്ഞിലിമൺ കോസ്‌വെ വെള്ളത്തിലായി ഗ്രാമീണരുടെ യാത്രാമാർഗം അടഞ്ഞതാണ് പ്രതിസന്ധിയായത്. ഒരുവശം പമ്പയാറും മൂന്നുവശം വനവും അതിരിടുന്ന അരയാഞ്ഞിലിമൺ ഗ്രാമത്തിന്റെ ഏക യാത്രാമാർഗമായ കോസ്‌വെ രണ്ടുദിവസമായി വെള്ളത്തിലായി ഗതാഗതം നിലച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മൂക്കംപെട്ടി കോസ്‌വെയിൽനിന്നും വെള്ളമിറങ്ങി.

ഉച്ചയോടെയാണ് അരയാഞ്ഞിലിമൺ കോസ്‌വെയിൽ ജലനിരപ്പ് താഴ്ന്നത്. മണിമലയാറ്റിലും ജലനിരപ്പ് താഴ്ന്നു. വെള്ളിയാഴ്ച മഴ ശമിച്ചതോടെ ആശ്വാസത്തിലാണ് മലനാട്.

error: Content is protected !!