അവകാശ സംരക്ഷണദിനാചരണം 

• നാഷണൽ എക്‌സ് സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല യൂണിറ്റിൽ അവകാശ സംരക്ഷണദിനാചരണ ഭാഗമായി പതാക ഉയർത്തുന്നു

• വിമുക്തഭടന്മാർ മണിമല യൂണിറ്റിൽ നടത്തിയ അവകാശ സംരക്ഷണ ദിനാചരണം

ചെറുവള്ളി: നാഷണൽ എക്‌സ് സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല യൂണിറ്റ് സംഘടനയുടെ ജന്മദിനാഘോഷഭാഗമായി അവകാശ സംരക്ഷണദിനാചരണം നടത്തി. രക്ഷാധികാരി എ.എസ്. ചന്ദ്രശേഖരൻ നായർ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് വി.പി.രവീന്ദ്രൻനായർ, സെക്രട്ടറി എം.ബി. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി ജോർജ് ഫിലിപ്പ്, ട്രഷറർ ടി.കെ.സോമൻ എന്നിവർ പ്രസംഗിച്ചു. വൺറാങ്ക് വൺപെൻഷൻ നടപ്പാക്കുക, ആരോഗ്യപദ്ധതി അപാകം പരിഹരിക്കുക, തുല്യ എം.എസ്.പി.നടപ്പാക്കുക, സൈനിക ക്ഷേമ കേന്ദ്രങ്ങൾ, ഇ.സി.എച്ച്.എസ്. എന്നിവിടങ്ങളിൽ സംഘടനാപ്രതിനിധികളെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. 

മണിമല: നാഷണൽ എക്‌സ് സർവീസ്‌മെൻ കോർഡിനേഷൻ കമ്മിറ്റിയുടെ ജന്മദിനം മണിമല യൂണിറ്റിൽ വിമുക്തഭടന്മാർ അവകാശ സംരക്ഷണദിനമായി ആചരിച്ചു. പ്രസിഡന്റ് മാത്യൂസ് വയലിൽ, സെക്രട്ടറി വിജയൻ ചെറുവള്ളി, ട്രഷറർ ദേവസ്യ, പ്രദീപ്, പുരുഷോത്തമൻ പിള്ള, സേവ്യർ, ദാസ് മാത്യു എന്നിവർ പങ്കെടുത്തു.

error: Content is protected !!