ഡീസൽ ക്ഷാമം: പൊൻകുന്നം ഡിപ്പോയിൽ ഒൻപത് സർവീസുകൾ ഓടിയില്ല

പൊൻകുന്നം: ഡീസൽ ക്ഷാമംമൂലം കെ.എസ്.ആർ.ടി.സി. പൊൻകുന്നം ഡിപ്പോയിൽ ഒൻപത് ഓർഡിനറി സർവീസുകൾ ഓടിയില്ല. 18 ഓർഡിനറി സർവസുകളാണ് ആകെയുള്ളത്. അഴങ്ങാട്, തെക്കേമല, കണയങ്കവയൽ, പാലപ്ര, പത്തനംതിട്ട, പാലാ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.

ഡീസൽ കിട്ടിയില്ലെങ്കിൽ ശനിയാഴ്ച കൂടുതൽ സർവീസുകൾ നിർത്തിവെയ്ക്കും.

error: Content is protected !!