മഴക്കെടുതി : സഹായവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാഞ്ഞിരപ്പള്ളി ശാഖ
കാഞ്ഞിരപ്പള്ളി : മഴക്കെടുതി ബാധിച്ച കൂട്ടിക്കലിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാഞ്ഞിരപ്പള്ളി ശാഖ. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ നിർദ്ദേശത്തെത്തുടർന്ന് 100 പുതപ്പുകൾ കൂട്ടിക്കലിലെ ദുരിതാശ്വാസ ക്യാമ്പുകൾക്കായി വിതരണം ചെയ്തു.
കൂട്ടിക്കലിൽ ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് എസ്.ബി.ഐ. നൽകിയ പുതപ്പുകൾ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ കൈമാറി.