കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ ഓഗസ്റ്റ് 27ന്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പന്ത്രണ്ടാം പാസ്റ്ററൽ കൗൺസിലിന്റെ ഉദ്ഘാടന സമ്മേളനം 2022 ഓഗസ്റ്റ് 27ന് നടക്കും. രാവിലെ 10.00 ന് പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യുന്നതാണ്.
സമ്മേളനത്തിൽ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. ഫാ. ജോസഫ് വെള്ളമറ്റം, ഫാ.കുര്യൻ താമരശ്ശേരി, ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കൽ, ഫാ.ഫിലിപ്പ് തടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകും.