പാരന്റിംഗ് ക്ലിനിക് ഒൗട്ട് റീച്ച് പ്രോഗ്രാം നടത്തി
പാറത്തോട്: വനിതാ ശിശു വികസന വകുപ്പ് കാഞ്ഞിരപ്പള്ളി അഡീഷണൽ ഐസിഡിഎസ് ഒൗട്ട് റീച്ച് ക്യാന്പ് – പാരന്റിംഗ് ക്ലിനിക് പഞ്ചായത്ത് തലത്തിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ വിജയമ്മ വിജയലാൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അന്നമ്മ വർഗീസ്, മെംബർമാരായ ടി. രാജൻ, കെ.കെ. ശശികുമാർ, സോഫി ജോസഫ്, കെ.യു. അലിയാർ, സുമീന അലിയാർ, ജോളി തോമസ്, ആന്റണി ജോസഫ്, ബിജോജി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
സിസ്റ്റർ ടെസി മരിയ (സൈക്കോളജിസ്റ്റ്), ലിറ്റി എബ്രഹാം (കൗണ്‍സിലർ), അഞ്ജലി ശശികുമാർ (ന്യൂട്രീഷനിസ്റ്റ്) എന്നിവരുടെ സേവനങ്ങൾ ഉണ്ടായിരുന്നു.