കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനാചരണം നടത്തി
കാഞ്ഞിരപ്പള്ളി : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് റോണി കെ ബേബിയുടെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി പി എ ഷെമീർ സദ്ഭാവന ദിനാചരണം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ പി. ജീരാജ്, ഒ എം ഷാജി, അബ്ദുൽ ഫത്താക്ക്, സിബു ദേവസ്യ, മാത്യു കുളങ്ങര, ബിനു കുന്നുംപുറം, ഷെജി പാറയ്ക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ ജെനറൽ സെക്രട്ടറിമാരായ നയിഫ് ഫൈസി, നിബു ഷൗക്കത്ത്, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, ഉണ്ണി ചീരംവേലിൽ , ഗ്രാമ പഞ്ചായത്ത് അംഗം ബിജു പത്യാല, നെസീമ ഹാരിസ്, ഷാജി പെരുന്നേപ്പറമ്പിൽ, അൻവർ പുളിമൂട്ടിൽ, സജി ഇല്ലത്തുപറമ്പിൽ, സഫറുള്ളാ ഖാൻ, സന്തോഷ് മണ്ണനാനി, നവാസ് ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു.