ലോറിയിടിച്ച് ട്രാഫിക് വിളക്കുകൾ തകർന്നു
പൊൻകുന്നം: പി.പി.റോഡും ദേശീയപാതയും സംഗമിക്കുന്ന പൊൻകുന്നം പട്ടണത്തിലെ ട്രാഫിക് വിളക്കുകൾ ടാങ്കർ ലോറി ഇടിച്ച് തകർന്നു.
കഴിഞ്ഞ ദിവസം രാത്രി പി.പി.റോഡിൽനിന്ന് ദേശീയപാതയിലേക്ക് കടന്ന ലോറി ഡിവൈഡറിലേക്ക് നിയന്ത്രണംവിട്ട് കയറി വിളക്കുകാലിൽ ഇടിക്കുകയായിരുന്നു. മഴസമയത്തായിരുന്നു അപകടം.
സൗരപാനലുകളും തകർന്നുവീണു. ഡിവൈഡറുകളുടെ ഉയരക്കുറവും അടയാളങ്ങൾ മാഞ്ഞതുംമൂലം രാത്രിവെളിച്ചത്തിൽ ദൃശ്യമല്ലാത്തത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്.