ജോളി മടുക്കകുഴി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി :

കാഞ്ഞിരപ്പള്ളി: എൽ.ഡി.എഫ്. ഭരിക്കുന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ആയി മണ്ണാറക്കം ഡിവിഷനിലെ ജോളി മടുക്കക്കുഴിയെ തിരഞ്ഞെടുത്തു. . പാർട്ടിയിലെയും മുന്നണിയിലെയും ധാരണ പ്രകാരം കേരള കോൺഗ്രസ് എമ്മിലെ അഡ്വ. സാജൻ കുന്നത്ത് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ന് തന്നെയാണ് വൈസ് പ്രസിഡന്റ് സ്ഥാനം. മണ്ണാറക്കയം ഡിവിഷനിൽ നിന്നുള്ള കേരള കോൺഗ്രസ് എമ്മിന്റെ ജോളി മടുക്കക്കുഴിയെയാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത് . ധാരണ പ്രകാരം കേരള കോൺഗ്രസ് എമ്മിന് മൂന്ന് വർഷമാണ് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക. അവസാന രണ്ട് വർഷം വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.ഐയ്ക്ക് ലഭിക്കും.

സി.പി.എമ്മിനാണ് നിലവിൽ പ്രസിഡന്റ് സ്ഥാനം. അവസാന ഒരുവർഷം അത് കേരള കോൺഗ്രസ് എമ്മിന് നൽകാനാണ് ധാരണ. സി.പി.എം. ആറ്, കേരള കോൺഗ്രസ് (എം)- നാല്, സി.പി.ഐ. രണ്ട്, കോൺഗ്രസ്-മൂന്ന് എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തിലെ കക്ഷിനില.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി കോൺഗ്രസ് (എം) ലെ ജോളി മടുക്കകുഴി തിരഞ്ഞെടുക്കപ്പെട്ടു. 2015-18 കാലയളവിലും ജോളി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഉപനായനായിരുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച് കെ.എസ്. സി (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് സ്ഥാനവും, ജില്ലാ-സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. ഏറെ നാളുകളായി കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജകമണ്ഡലം യൂത്ത്ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു.

യൂത്ത് ഫ്രണ്ടിന്റേയും ജില്ലാ-സംസ്ഥാന ഭാരവാഹിയായിരുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കര്‍ഷക ഫെഡറേഷനായ ഗ്രീന്‍ഷോര്‍-ന്റെ സ്ഥാപക ചെയര്‍മാന്‍കൂടിയാണ്. പ്രാദേശിക കാര്‍ഷിക വിപണികളുടെ സംസ്ഥാന സമിതിയായ ഹരിതമൈത്രികേരളڈയുടെ സംസ്ഥാന സെക്രട്ടറിമുയാണ് നിലവില്‍.

കഴിഞ്ഞ 15 വര്‍ഷമായി കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്കിന്‍റെ ഭരണസമിതിയംഗവുമാണ്. കാഡ്കോ കമ്പിനിയുടെ ഡയറക്ടര്‍ കൂടിയാണ് മികച്ച കര്‍ഷകനായ ജോളി മടുക്കകുഴി.

ബ്ലോക്ക് തലത്തില്‍ മികച്ച് ജൈവ-സമ്മിശ്ര കര്‍ഷക അവാര്‍ഡ് ജേതാവ് കൂടിയാണ് ഈ പൊതുപ്രവര്‍ത്തകന്‍. ആനക്കല്ല് നവകേരള വായനശാലയടക്കം നിരവധി സ്വാശ്രയസംഘങ്ങളുടെ രക്ഷാധികാരികൂടിയാണ് ജോളി. കേരള കോണ്‍ഗ്രസ് (എം) ജില്ലാകമ്മറ്റിയംഗമായ ജോളി നിരവധി കര്‍ഷക കൂട്ടായ്മകളുടെ സ്ഥാപകനുമാണ്. 

കര്‍ഷകരെ സംഘടിപ്പിക്കുന്നതിനും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യം നേടിയെടുക്കുന്നതിനും മുമ്പ് വൈസ്പ്രസിഡന്‍റായിരുന്ന കാലഘട്ടത്തില്‍ ഒട്ടേറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കൂടാതെ കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ പ്ലാസ്റ്റിക് ഷ്രഡിംഗ് & ബെയിലിംഗ് യൂണിറ്റ് സ്ഥാപിച്ചതും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് ആഗ്രോ സര്‍വ്വീസ് സെന്‍റര്‍ സ്ഥാപിച്ചതും ജോളിയാണ്. നിലവില്‍ ബ്ലോക്ക് പഞ്ചയായത്ത് മണ്ണാറക്കയം ഡിവിഷനെയാണ് ജോളി മടുക്കകുഴി പ്രതിനിധീകരിക്കുന്നത്.

error: Content is protected !!