എരുമേലിയിൽ കാർഷിക വിളകൾ നശിപ്പിച്ചിരുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു : ആശ്വാസത്തോടെ കർഷകർ…

എരുമേലി: കൃഷിയും കാർഷിക വിളകളും നശിപ്പിച്ചിരുന്ന കാട്ടുപന്നിയെ എരുമേലിയിൽ വെടിവെച്ചു കൊന്നു. എരുമേലി കരീക്കുന്നേൽ ബാബു പാട്ടത്തിന് എടുത്ത പുരയിടത്തിലെ കൃഷി നശിപ്പിക്കുന്നതിനിടയിലാണ് ഇടയാണ് തിങ്കളാഴ്ച പുലർച്ചെ കാട്ടുപന്നിയെ വെടി വെച്ചു കൊന്നത്. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപത്തുള്ള പറമ്പിലെ വിളകളാണ് കാട്ടുപന്നികൾ പതിവായി നശിപ്പിച്ചിരുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവു പ്രകാരമാണ് കാട്ടുപന്നിയെ വെടിവെച്ചത്. തുടർന്ന് വനം വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് പന്നിയെ മറവു ചെയ്യുകയും ചെയ്തു.

വർഷങ്ങളായി നിലം പാട്ടത്തിനെടുത്തു വാഴ, കപ്പ തുടങ്ങിയ വിളകൾ കൃഷി ചെയ്തു വരുകയായിരുന്നു ബാബു . ബാബുവിന്റെ 1000 ത്തോളം കപ്പയും 500 ഓളം വാഴയും ആണ് പന്നി നശിപ്പിച്ചത്. പ്രദേശത്ത് 6 കർഷകർ കൃഷി ചേയ്തു വരുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങൾ ആയി നിരന്തരം കാട്ടുപന്നികൾ പ്രദേശത്തെ കാർഷിക വിളകൾ നശിപ്പിച്ചു വന്നിരുന്നതിനാൽ ഇവർ 6 പേരും കാർഷിക വൃത്തി ഉപേക്ഷിച്ചു. ഇപ്പോൾ ബാബുവും കൃഷി നിർത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.

error: Content is protected !!