മംഗളം മുൻ സ്റ്റാഫ് റിപ്പോർട്ടർ എംഎസ് സന്ദീപ് നിര്യാതനായി.
കൂട്ടിക്കൽ : മംഗളം മുൻ സ്റ്റാഫ് റിപ്പോർട്ടർ എം.എസ് സന്ദീപ് (സന്ദീപ് കൂട്ടിക്കൽ – 37) നിര്യാതനായി.
സന്ദീപ് കോട്ടയം, ഇടുക്കി, അടക്കമുള്ള വിവിധ ജില്ലകളിൽ മംഗളം റിപ്പോർട്ടർ ആയി ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തുവരുകയായിരുന്നു.
കൂട്ടിക്കൽ മഠത്തിൽ പരേതനായ പോസ്റ്റൽ ജീവനക്കാരനായ എം.എസ്. സാബുവിന്റെയും. കൂട്ടിക്കൽ വില്ലേജ് ആഫീസ് ജീവനക്കാരി വാസന്തിയുടെയും മകനാണ്.
സന്ദീപ് കുറച്ചു നാളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി.