ആരോഗ്യസുരക്ഷയൊരുക്കി പൊടിമറ്റം സെന്റ് മേരീസ് സുവർണ്ണജൂബിലി മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. ”ആരോഗ്യ കുടുംബം ആരോഗ്യ ഇടവക” എന്ന ലക്ഷ്യം വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിന് കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മിഷൻ ആശുപത്രി നേതൃത്വം നല്‍കി.
സെന്റ് മേരീസ് പള്ളി വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളത്തിന്റെ അധ്യക്ഷതയിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കോവിഡ് 19ന്റെ ആരോഗ്യ അസ്വസ്ഥതകള്‍ തുടരുമ്പോള്‍ സമൂഹത്തിന്റെ ആരോഗ്യപരിപാലനം ലക്ഷ്യമാക്കി പൊടിമറ്റം സെന്റ് മേരീസ് പള്ളിയും മേരി ക്വീന്‍സ് ആശുപത്രിയും സംയുക്തമായി നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിനെ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അഭിനന്ദിച്ചു. ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍ ആമുഖസന്ദേശം നല്‍കി. മേരി ക്വീന്‍സ് മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സിഎംഐ, പഞ്ചായത്ത് മെമ്പര്‍ ജോണിക്കുട്ടി മഠത്തിനകം എന്നിവര്‍ സംസാരിച്ചു.
മേരി ക്വീന്‍സ് മിഷന്‍ ആശുപത്രിയിലെ ന്യൂറോളജി, ന്യൂറോ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്& ജോയിന്റ് റിപ്ലെയ്‌സ്‌മെന്റ് സര്‍ജറി, ജനറല്‍, ലാപ്രോസ്‌കോപിക് & ഓങ്കോ സര്‍ജറി, ഇ.എന്‍.റ്റി.സര്‍ജറി, പള്‍മണോളജി, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഡെര്‍മറ്റോളജി എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരാണ് ക്യാമ്പില്‍ പങ്കുചേര്‍ന്നത്. ക്യാമ്പിനോടനുബന്ധിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളി എസ്എംവൈഎംന്റെ നേതൃത്വത്തില്‍ രക്തദാനസേനയ്ക്കും രൂപം നല്‍കി. മെഡിക്കല്‍ ക്യാമ്പിന്റെ തുടര്‍ച്ചയായി ഇടവക കേന്ദ്രീകരിച്ച് ഹോം കെയര്‍ ഉള്‍പ്പെടെ വിവിധ തുടര്‍ പദ്ധതികളും നടപ്പിലാക്കുന്നതാണ്.
സഹവികാരി ഫാ. സിബി കുരിശുംമൂട്ടില്‍, മേരീ ക്വീന്‍സ് മിഷന്‍ ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ മണ്ണനാല്‍ സിഎംഐ, കൈക്കാരന്മാരായ ജോയി കല്ലുറുമ്പേല്‍, റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, സുവര്‍ണ്ണജൂബിലി ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍, സിസ്റ്റര്‍ അര്‍ച്ചന എഫ്.സി.സി., സി.ക്ലാരിസ് സി.എം.സി., വിവിധ സംഘടനാ ഭാരവാഹികള്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബക്കൂട്ടായ്മ ലീഡര്‍മാര്‍ എന്നിവര്‍ മെഗാ ക്യാമ്പിന്
നേതൃത്വം നല്‍കി.