അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം

കാഞ്ഞിരപ്പള്ളി : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണം. കോടികണക്കിന് സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന തൊഴിലുറപ്പ് പദ്ധതി 20 ആയി കുറയ്ക്കുന്നതിനും , തൊഴിൽ എണ്ണം വെട്ടിക്കുറച്ചും കൂലി വർദ്ധിപ്പിക്കാതെയും , പാചക വാതക – പെട്രോൾ – ഡീസൽ വില വർധിപ്പിച്ചു കൊണ്ടും. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണ്. ഇതിനെതിരെയുള്ള ശക്തമായ പ്രക്ഷോഭം തുടരുമെന്നും വർഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം കേന്ദ്ര കമ്മറ്റിയംഗം അഡ്വ. MG മീനാംബിക ഉദ്ഘാടനം െചയ്തു . ഏരിയാ പ്രസിഡന്റ് സുപ്രഭാ രാജൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി വിദ്യാ രാജേഷ് പ്രവർത്തന റിപ്പോർട്ടും. ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജ് കുട്ടി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

രക്തസാക്ഷി പ്രമേയം സൂര്യമോൾ , അനുശോചന പ്രമേയം ബിസ്മി സൈനുദീൻ എന്നിവ അവതരിപ്പിച്ചു. സമ്മേനത്തിൽ സ്വാഗത സംഘം ചെയർമാൻ ട ഷാജി സ്വാഗതവും കൺവീനർ സൂര്യമോൾ കൃതജ്ഞതയും രേഖപ്പെടുത്തി. സമ്മേനത്തിൽ. ജില്ലാ വൈസ് പ്രസിഡന്റ് അനിതാ സാബു , PG വസന്തകുമാരി CPIM ഏരിയാ സെക്രട്ടറി K രാജേഷ്, ഷമിം അഹമ്മദ്, KC സോണി എന്നിവർ അഭിവാദ്യം ചെയ്തു. ഭാരവാഹികളായി സഖാക്കൾ ജസ്ന നെജീബ് (പ്രസിഡന്റ്) സുമ സജികുമാർ , PR അനുപമ (വൈസ് പ്രസിഡന്റ്) വിദ്യാ രാജേഷ് (സെക്രട്ടറി) റജീന റഫീഖ്, സൂര്യമോൾ (ജോയിന്റ് സെക്രട്ടറി) സുപ്രഭാ രാജൻ (ട്രഷറർ) ഷക്കീല നസീർ,. വിജയമ്മ തിലകൻ, അജിത ഓമനക്കുട്ടൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരടങ്ങിയ 29 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു….

error: Content is protected !!