കാറപകടം : മൂന്ന് പേർക്ക് പരുക്ക്
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ കപ്പാട് കെ. ടി .ഡി . സി ബിയർ പാർലറിന് സമീപം കാറ് തലകീഴായി മറിഞ്ഞ് മൂന്നു പേർക്ക് പരുക്കേറ്റു. കട്ടപ്പന ഉപ്പുതറ ചാങ്ങൂർ സി. എം ഷാജഹാൻ (42) , മാതാവ് ആമിന ബീവി (63), സി എം താജുദ്ദീൻ (35) എന്നിവർക്കാണ് പരുക്കേറ്റത്.
തലയ്ക്ക് പരിക്കേറ്റ മൂവരെയും ഇരുപത്തിയാറാം മൈൽ മേരീ ക്വിൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴ പെയ്ത റോഡിലെ തെന്നൽ മൂലം മാരുതി ഇക്കോ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.