കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിനും മാതാവിന്റെ ജനനത്തിരുനാളിനും കൊടിയേറി
കാഞ്ഞിരപ്പള്ളി: സിറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിൽ (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പാചരണം 31 മുതൽ സെപ്റ്റംബർ എട്ട് വരെ നടത്തും. 31 ന് വൈകുന്നേരം നാലിന് കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ ഫാ. വർഗീസ് പരിന്തിരിക്കൽ തിരുനാളിന് കൊടിയേറ്റി.
31-ന് വൈകീട്ട് മൂന്നിന് കെ.കെ. റോഡും അക്കരപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും മാർ മാത്യു അറയ്ക്കൽ നിർവഹിച്ചു. നാലിന് നടന്ന കൊടിയേറ്റിനു ശേഷം വിശുദ്ധ കുർബാനയും ജപമാല പ്രദക്ഷിണവും നടന്നു.
നാളെ മുതല്‍ എട്ടു വരെ രാവിലെ അഞ്ചിനും 6.30നും എട്ടിനും പത്തിനും 12നും ഉച്ചകഴിഞ്ഞ് 2.15നും 4.30നും രാത്രി ഏഴിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. നാളെ വൈകുന്നേരം 4.30ന് മാർ മാത്യു അറയ്ക്കല്‍, മൂന്നിന് വൈകുന്നേരം 4.30ന് സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, എട്ടിന് വൈകുന്നേരം 4.30ന് കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾമാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, റവ.ഡോ. കുര്യന് താമരശേരി, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എന്നിവർ വിവിധ ദിവസങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം 6.15ന് ജപമാല പ്രദക്ഷിണമുണ്ടായിരിക്കും.
മരിയന്‍ തീർഥാടനവും പദയാത്രയും
നാലിന് രാവിലെ 11.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍നിന്നു പഴയപള്ളിയിലേക്കു മരിയന്‍ തീർഥാടനവും തുടര്‍ന്ന് മരിയന്‍ സന്ദേശവും ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ വിവിധ ഫൊറോനകളിൽ നിന്ന് മരിയന്‍ പദയാത്രയും ഉണ്ടായിരിക്കും.
പുതിയ പാലത്തിന്റെ വെഞ്ചരിപ്പ് നടന്നു
കെകെ റോഡും പഴയപള്ളിയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ വെഞ്ചരിപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാർ മാത്യു അറയ്ക്കൽ നിർവഹിച്ചു. പഴയപള്ളിയിലെത്തുന്നവര്ക്ക് ഏറെ പ്രയോജനകരമാകുന്നതിനുവേണ്ടി ഇടവക ജനത്തിന്റ ഉൾപ്പെടെയുള്ള വിശ്വാസികളുടെ സഹകരണത്തോടുകൂടിയാണ് പാലം നിര്‍മിച്ചത്.
വിപുലമായ ക്രമീകരണങ്ങള്‍
തിരുനാള്‍ ദിവസങ്ങളില്‍ പഴയപള്ളിയിലെത്തുന്ന തീർഥാടകര്‍ക്ക് തിരുക്കര്‍മങ്ങളില്‍ സംബന്ധിക്കുവാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരുനാൾ ദിവസങ്ങളില്‍ കഴുന്ന്, സമര്‍പ്പണം നേര്‍ച്ചകള്‍ നടത്തുന്നതിനും നേര്‍ച്ചക്കഞ്ഞി ലഭിക്കുന്നതിനും പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 500ൽ പരം വാഹനങ്ങള്‍ക്ക് പാര്ക്ക്ചെയ്യാവുന്ന ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.