ഒച്ചുശല്യം ഒഴിവാക്കാൻ പരിശീലനം 

കാഞ്ഞിരപ്പള്ളി: കൃഷിയിടങ്ങളിൽ പെരുകുന്ന ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം തടയുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ‘ ഏകാരോഗ്യം പദ്ധതി പാഠം ഒന്ന് ഒച്ച്’എന്ന ജനകീയ കാമ്പയിനിന്റെയും പരിശീലന പരിപാടിയുടെയും ബ്ലോക്ക് തല ഉദ്ഘാടനം നടത്തി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജൻ, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ. പ്രദീപ്, ജയശ്രീ ഗോപിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. 

ഹെൽത്ത് സൂപ്പർവൈസർ വിജയൻ, കൃഷി ഓഫീസർ സിമി ഇബ്രാഹിം തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.

error: Content is protected !!