അതിദരിദ്രർക്കുള്ള മൈക്രോപ്ലാൻ തയ്യാറാക്കിയ സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്
കാഞ്ഞിരപ്പള്ളി കേരള സംസ്ഥാനത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുവാനുള്ള സർക്കാർ നിർദ്ദേശമനുസരിച്ച് കേരളത്തിൽ ആദ്യമായി അതിദരിദ്രർക്കായുള്ള മൈക്രോ പ്ലാൻ തയ്യാറാക്കിയ ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതിയ്ക്ക് കാഞ്ഞിരപ്പള്ളി പഞ്ചാ യത്ത് അർഹമായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, കുട്ടിക്കൽ, പാറത്തോട്, കോരുത്തോട് ഉൾപ്പെടെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഒപ്പം ബ്ലോക്ക് പഞ്ചായത്തും അതിദരിദ്ര കുടുംബ ങ്ങൾക്കായുള്ള മൈക്രോ പ്ലാൻ തയ്യാറാക്കി പ്രകാശനം ചെയ്ത വഴിയാണ് കാഞ്ഞിര പള്ളി ബ്ലോക്ക് പഞ്ചായത്തിന് ഈ നേട്ടം കരസ്ഥമാക്കാൻ സാധിച്ചത്. അതിദരിദ്ര പട്ടിക യിൽ ഉൾപ്പെട്ട 72 കുടുംബങ്ങൾക്ക് ഭക്ഷണം, മരുന്ന്, വാസസ്ഥലം, കുടിവെള്ളം, അടി സ്ഥാന രേഖകൾ ഉൾപ്പെടെയുള്ളവ ലഭ്യമാക്കത്തക്ക തരത്തിലുള്ള സമഗ്രപ്ലാനാണ് ഓരോ കുടുംബത്തിനുമായി പുനർജനി എന്ന പേരിൽ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കി യിട്ടുള്ളത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മൈക്രോ പ്ലാൻ പ്രകാശനം ഗവ. ചീഫ് ഡോ. എൻ. ജയരാജ് കോട്ടയം ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറും ജില്ലാ നോഡൽ ഓഫീസറുമായ പി.എസ്. ഷിനോയ്ക്ക് കോപ്പി നൽകിക്കൊണ്ട് നിർവ്വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു. അതിദരിദ്ര കുടുംബങ്ങൾക്ക് കാഞ്ഞിര പ്പള്ളി റോട്ടറി ക്ലബ് സ്പോൺസർ ചെയ്ത ഓണക്കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവ്വഹിച്ചു. റോട്ടറി ക്ലബ് സെക്രട്ടറി കെ.എസ് കുര്യൻ പൊട്ടൻകുളം, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാ രായ തങ്കമ്മ ജോർജുകുട്ടി, കെ.ആർ. തങ്കപ്പൻ, ഡയസ് കോക്കാട്ട്, ജയിംസ് പി.സൈമൺ, രേഖാദാസ്, പി.എസ്. സജിമോൻ, സന്ധ്യവിനോദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.എസ്. കൃഷ്ണകുമാർ, വിമല ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷക്കീല നസീർ, മോഹനൻ റ്റി.ജെ. ജോഷി മംഗലം, പി.കെ. പ്രദീപ്, രത്നമ്മ രവീന്ദ്രൻ, ജൂബി അഷറഫ്, ജയശ്രീ ഗോപിദാസ്, കില ജില്ലാ കോർഡിനേറ്റർ ബിന്ദു അജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഫൈസൽ.എസ്, ജോയിന്റ് ബി.ഡി.ഒ. സിയാദ് റ്റി.ഇ., എക്സ്റ്റൻഷൻ ഓഫീസർമാരായ ബിലാൽ കെ. റാം, സുബി വി.എസ്. തുട ങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, അസിസ്റ്റന്റ് സെക്രട്ടറിമാർ, വി. ഇ.ഒ.മാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, കില ഫാക്കൽറ്റിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.