എ.കെ.ജെ.എം. സ്കൂളിലെ ഓണാഘോഷം വർണാഭമായി

കാഞ്ഞിരപ്പള്ളി : കോവിഡ് മഹാമാരിമൂലം കഴിഞ്ഞ രണ്ട് വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന ഓണാഘോഷങ്ങൾ തിരികയെത്തിയതിന്റെ ആവേശത്തിൽ എ.കെ.ജെ.എം. സ്കൂളിലെ ഇത്തവണത്തെ ഓണാഘോഷം കുട്ടികളും, അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഗംഭീരമാക്കി.
വടംവലി, കസേരകളി തുടങ്ങി വിവിധയിനം മത്സരയിനങ്ങളും പുലികളി, നൃത്തം, തിരുവാതിര, വാലുപറിക്കൽ, പൊട്ടുകുത്തൽ, ഓണപ്പാട്ടുകൾ തുടങ്ങിയ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. മാവേലി മന്നൻമാരും മലയാളി മങ്കമാരും ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.

പി.ടി.എ. പ്രസിഡന്റ് ആര്യ ഗോപിദാസ് അധ്യക്ഷത വഹിച്ച ഓണാഘോഷ ഉദ്‌ഘാടന പരിപാടിയിൽ പി.ടി.എ. പ്രസിഡന്റ് ടോം സെബാസ്റ്റ്യൻ ഭദ്രദീപം തെളിച്ചു ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. മുഖ്യ അതിഥി പൊൻകുന്നം എസ്.ഡി.യു.പി. സ്കൂൾ റിട്ടയേർഡ് അദ്ധ്യാപിക എ.ർ. മീന ഓണ സന്ദേശം നൽകി. സ്കൂൾ പി.ടി.എ., എഫ്.എസ്.എ. പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ. യോടൊപ്പം വൈസ് പ്രിൻസിപ്പൽമാർ സ്കൂൾ കോർഡിനേറ്റർസ്, സ്റ്റാഫ് സെക്രട്ടറി എം.എൻ. സുരേഷ്ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാരംഗം കൺവീനർ രവീന്ദ്രൻ പി.എസ്. സ്വാഗതം ആശംസിച്ചു. സ്കൂൾ ചെയർമാൻ മിന്റോ പി ജെയിംസ് കൃതജ്ഞത അർപ്പിച്ചു.

തുടർന്ന് വടം വലി, കസേരകളി തുടങ്ങി വിവിധയിനം മത്സരയിനങ്ങളും പുലികളി, നൃത്തം, തിരുവാതിര, വാലുപറിക്കൽ, പൊട്ടുകുത്തൽ, ഓണപ്പാട്ടുകൾ തുടങ്ങിയ കലാപരിപാടികളും ക്ലാസ് അടിസ്ഥാനത്തിൽ നടത്തി. എൽ.കെ.ജി. മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ മാവേലിമാരായും മലയാളി മങ്കമാരായും വേഷമിട്ടു എത്തി. ഓണത്തിന്റെ പ്രത്യേകത ഉൾപ്പെടുത്തിയ ഒരു ചെറു നാടകം കിൻഡർഗാർട്ടൻ കുട്ടികൾ അവതരിപ്പിച്ചു. കുഞ്ഞു വാമനൻ കുഞ്ഞു മാവേലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്ന ദൃശ്യം കുട്ടികളിൽ കൗതുകം ഉണർത്തി.

വളരെ ആവേശപൂർവ്വമാണ് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കോവിഡ് കാലത്തിനുശേഷം ആദ്യമായി ആഘോഷിക്കാൻ കിട്ടിയ ഓണാഘോഷ പരിപാടികളിൽ പങ്കു ചേർന്നത്. പായസം കഴിച്ചു ആർപ്പുവിളികളോടെ സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടി അവസാനിച്ചു.

error: Content is protected !!