റോഡിൽ കുഴിയും വെള്ളക്കെട്ടും

കാഞ്ഞിരപ്പള്ളി: പൊടിമറ്റം-വണ്ടൻപാറ-ആനക്കല്ല് റോഡിലെ കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് കാൽനട പോലും ദുഷ്‌കരമാകുന്നതായി പരാതി. ഒരുസ്ഥലത്തുതന്നെ നാലിലധികം കുഴികളിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്.

പൊടിമറ്റം സെന്റ് ജോസഫ് പള്ളിയുടെ ഗ്രോട്ടോയോട് ചേർന്നാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ചെളിവെള്ളം ഗ്രോട്ടോയ്ക്കുള്ളിലേക്കും തെറിക്കുന്ന നിലയിലാണുള്ളത്. ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടപോലും ദുഷ്‌കരമായിരിക്കുകയാണ്. വാഹനങ്ങൾകടന്ന് പോകുമ്പോൾ കാൽനടയാത്രികരുടെ ദേഹത്തും ചെളി തെറിക്കുന്നതും പതിവാണ്.

പൊടിമറ്റം കവലയിൽനിന്ന് ഈ റോഡിലേക്ക് കയറുന്ന ഭാഗത്തും വലിയ കുഴി രൂപപ്പെട്ട നിലയിലാണ്. സ്ഥലത്തെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ നപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

സെന്റ് ജോസഫ് എൽ.പി. സ്‌കൂളിലേക്ക് വിദ്യാർഥികളടക്കം നടന്നുപോകുന്ന വഴിയിലാണ് കുഴികൾ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായി മാറിയത്.

error: Content is protected !!