വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് ആരോപണം: ഷോൺ ജോർജ് തത്‌കാലം ഹാജരാകേണ്ട 

 

ഈരാറ്റുപേട്ട: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്‌ക്കൊപ്പം നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിൽ കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നത് മാറ്റിെവച്ചു. ചൊവ്വാഴ്ച കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ഷോണിന് നോട്ടീസ് നൽകിയിരുന്നു. വ്യാജ ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ട് ദിലീപിന്റെ സഹോദരൻ അനൂപിന് ഷോൺ അയച്ചെന്നാണ് കേസ്. എന്നാൽ ക്രൈംബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോൺ 2019-ൽ കാണാതായെന്നാണ് ഷോൺ ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ കോട്ടയം എസ്.പി.ക്ക് താൻ പരാതിയും അന്ന് നൽകിയിരുന്നു. ആ കത്തും അദ്ദേഹം നേരത്തെ കാണിച്ചിരുന്നു. ചൊവ്വാഴ്ച വരേണ്ടതില്ലെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കാമെന്നും ചൊവ്വാഴ്ച രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിൽനിന്ന് അറിയിച്ചതായി ഷോൺ ജോർജ് പറഞ്ഞു.

error: Content is protected !!