അറയ്ക്കൽ പിതാവ് തമ്പലക്കാട് ശ്രീ മഹാകാളി പാറ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ വേദിയിൽ ഓണാശംസകളുമായി

കാഞ്ഞിരപ്പള്ളി : തമ്പലക്കാട് ശ്രീ മഹാകാളി പാറ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ വേദിയിൽ സന്ദേശം നൽകുവനും ഓണാശംസകൾ നേരുവാനും കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ ബിഷപ്പ് മാർ മാത്യൂ അറക്കൽ എത്തി. ഹൈന്ദവ സപ്താഹ യജ്ഞവേദിയിൽ മതമൈത്രിയുടെ സന്ദേശവുമായി ഓണാശംസകൾ നേരാൻ ആദ്യമായാണ് ഒരു ബിഷപ്പ് കടന്നുചെല്ലുന്നത് .ഇത് തമ്പലക്കാട് നിവാസികൾക്കും ,ഹൈന്ദവ വിശ്വാസികൾക്കും ഏറെ സന്തോഷകരമായതായി യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യ പറഞ്ഞു.

ദേവസ്വം പ്രസിഡന്റ് രാജു കടക്കയും സ്വാമി ഉദിത് ചൈതന്യയും ചേർന്ന് ബിഷപ്പിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും, ഓണക്കോടി സമ്മാനിക്കുകയും ചെയ്തു.സപ്താഹ വേദിയിൽ എത്തിയ മാർ മാത്യു അറക്കൽ ഏവർക്കും ഓണാശംസകൾ നേർന്നു.
ഭാഗവത സപ്താഹയജ്ഞം ആറാം ദിവസമായ തിങ്കളാഴ്ച രാവിലെ 5 30ന് ഗണപതി ഹോമം, തുടർന്ന് വിഷ്ണു സഹസ്രനാമജപം, പ്രാണയാമം ഏഴു മുതൽ ഭാഗവത പാരായണം -എട്ടിനും 11നും മൂന്നിനും . പ്രഭാഷണം , വൈകിട്ട് ഏഴിന് കുചേലാഗമനം പ്രത്യക്ഷ അവതരണം.

error: Content is protected !!