വാഹനാപകടത്തിൽ കാഞ്ഞിരപ്പള്ളി എസ്.ഐ. അരുൺ തോമസിന് പരിക്കേറ്റു
കാഞ്ഞിരപ്പള്ളി : പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പോയ കാഞ്ഞിരപ്പള്ളി എസ്. ഐ അരുൺ തോമസിന് ഓട്ടോറിക്ഷ ഇടിച്ച് തെറിച്ചുവീണ് പരുക്കേറ്റു. ഞായറാഴ്ച വൈകുന്നേരം 5:45 ഓടെ പാറത്തോട് 28ന് സമീപം ദേശീയപാതയിൽ വച്ചാണ് അപകടം നടന്നത്.
അമിതവേഗത്തിൽ എത്തിയ ഓട്ടോറിക്ഷ പോലീസ് വാഹനം വഴിയിൽ കണ്ടപ്പോൾ, പെട്ടെന്ന് സഡൻ ബ്രേക്ക് അടിച്ചപ്പോൾ, വട്ടം മറിഞ്ഞ് തെറിച്ചു ചെന്ന് എസ് .ഐ യുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ എസ്.ഐയെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എസ്.ഐ യുടെ കൈയ്ക്കും നടുവിനും പരുക്കേറ്റു.
ദേശീയപാതയോരത്ത് പോലീസ് ജീപ്പ് നിർത്തിയിട്ടതിന് ശേഷം സ്റ്റേഷൻ ഓഫീസറുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഓട്ടോറിക്ഷ മറിഞ്ഞ് തെറിച്ചു വീണ് പരുക്കേറ്റത്. ഒപ്പമുണ്ടായിരുന്ന പോലീസുകാർ പരിക്കേറ്റ എസ് ഐ ആശുപത്രിൽ കൊണ്ടുപോയ സമയത്ത് മറിഞ്ഞുകിടന്നിരുന്ന ഓട്ടോറിക്ഷ നിവർത്തി ഡ്രൈവർ ജിബിൻ കടന്നുകളഞ്ഞു . പിന്നീട കാഞ്ഞിരപ്പള്ളി സിഐയുടെ നേതൃത്വത്തിൽ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു .