മദ്രസ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു
പൊൻകുന്നം : ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി പൊൻകുന്നം മുഹിയിദ്ദീൻ ജുമാമസിജിദ് മദ്രസ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഇമാം അൽഹാഷിൻ അൽഹാസിമി പ്രതിജ്ഞ വാചകംചൊല്ലി കൊടുത്തു.
ഹിദായത്തുള്ള അൽഹാസിമി, ഷെരീഫ് ഹാസിമി തുടങ്ങിയവർ നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ അസീസ്, സെക്രട്ടറി നജീബ് കെ ച്ച്, പിടിഎ വൈസ് പ്രസിഡന്റ് കെഎ. സലിം തുടങ്ങിയവർ സംസാരിച്ചു.