KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വളർത്തുനായ്ക്കൾക്ക് ലൈസൻസും വാക്സിനേഷനും നിർബന്ധം : ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന പേവിഷബാധ നിർമാർജന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പേവിഷബാധയ്ക്കെതിരേയുള്ള പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കിയതായി കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ അറിയിച്ചു.

ജില്ലയിലെ മുഴുവൻ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും തങ്ങളുടെ പഞ്ചായത്തിലെ/മുനിസിപ്പാലിറ്റിയിലെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട്‌ ഉടമസ്ഥർ 30-ന് മുൻപായി പ്രതിരോധ കുത്തിവയ്പെടുക്കണം.

കുത്തിവച്ചതിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്വന്തം പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽനിന്ന്‌ വളർത്ത് നായ്ക്കൾക്ക് ലൈസൻസ് എടുക്കാൻവേണ്ട നടപടി നിർബന്ധമായും സ്വീകരിക്കണം.

പേവിഷബാധാ നിർമാർജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവുനായ്ക്കളെ പിടികൂടുന്നതിനായി പരിശീലനം ലഭിച്ച നായപിടിത്തക്കാർ, സന്നദ്ധസംഘടനാപ്രവർത്തകർ എന്നിവർ തൊട്ടടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
തെരുവുനായയുടെ ആക്രമണമേറ്റവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ജസ്റ്റിസ് (റിട്ട.) എസ്.സിരിജഗൻ കമ്മിറ്റി, ഫസ്റ്റ് ഫ്ലോർ, ഉപാദ് ബിൽഡിങ്‌, പരാമരാ റോഡ്, കൊച്ചി എന്ന വിലാസത്തിൽ കമ്മിഷൻ മുൻപാകെ പരാതി സമർപ്പിക്കാം. ഇതിനായുള്ള സൗജന്യ നിയമ സേവനത്തിനായി ജില്ലാ നിയമ സേവന അതോറിറ്റിയെയോ താലൂക്ക് നിയമ സേവന കമ്മിറ്റിയെയോ നിയമ സേവന ക്ലിനിക്കിനെയോ സമീപിക്കാം. ഹെൽപ്പ്‌ ലൈൻ നമ്പർ: 9846700100

error: Content is protected !!