പോക്സോ കേസിൽ പ്രതി ചേർക്കപെട്ടയാളെ കോടതി കുറ്റവിമുക്തനാക്കി
മുണ്ടക്കയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ച് മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർക്കപെട്ടയാളെ വെറുതെ വിട്ടു.
മുണ്ടക്കയം അമരാവതി മുരുപ്പേൽ വീട്ടിൽ അഖിലിനെ (21)യാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്‌ജ് ജി. പി. ജയകൃഷ്ണൻ വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ.സുഭാഷ് ചന്ദ്രബോസ് മുണ്ടക്കയം ഹാജരായി.