നായകൾക്കുള്ള സൗജന്യ വാക്ക്സിനേഷൻ ക്യാമ്പയിൽ വൻവിജയം ; എരുമേലിയിൽ മൂന്നു ദിവസത്തിനുള്ളിൽ 800 അധികം നായകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി

എരുമേലി : എരുമേലിയിൽ നടക്കുന്ന പേവിഷ പ്രതിരോധ വാക്സിനേഷൻ കുത്തിവെയ്പ് ക്യാമ്പിൽ തിരക്കേറി. ഓരോ വാർഡിലും വഴിയിൽ വളർത്തു നായകളുമായി കാത്തുനില്ക്കുകയാണ് നാട്ടുകാർ. ക്യാമ്പ് മൂന്ന് ദിവസം പിന്നിട്ടതോടെ കുത്തിവെയ്പ് നടത്തിയ നായകളുടെ എണ്ണം 800 കവിഞ്ഞെന്ന് സർക്കാർ വെറ്ററിനറി ഡോക്ടർ സുബിൻ പറഞ്ഞു.

ജീവനക്കാർ രണ്ട് ടീമുകളായാണ് വാർഡുകളിൽ എത്തുന്നത്. നായകളുടെ എണ്ണം കൂടിയതോടെ ദിവസവും ക്യാമ്പ് അവസാനിക്കുന്നത് വളരെ വൈകിയാണ് . നിശ്ചയിച്ച പ്രകാരമുള്ള സമയങ്ങളിൽ ഓരോ വാർഡിലും എത്താൻ കഴിയുന്നില്ല. ഓരോ സ്ഥലങ്ങളിലും നായകളുമായി നിരവധി ആൾക്കാരാണ് എത്തുന്നത്. ഇതാണ് സമയക്രമം പാളാൻ കാരണമായത്. സൗജന്യ വാക്സിനേഷൻ ആണ് നടത്തുന്നത്.

കുത്തിവെയ്പിന് ശേഷം വളർത്തുനായകളുടെ ഉടമകൾ 15 രൂപ നൽകി സർട്ടിഫിക്കറ്റ് വാങ്ങി പഞ്ചായത്ത്‌ ഓഫീസിൽ എത്തി ലൈസൻസ് നേടണമെന്നാണ് നിർദേശം. ഇനി 19 നാണ് ക്യാമ്പ് വീണ്ടും തുടങ്ങുക.19 ന് 8, 9, 10, 17, 18, 19 വാർഡുകളിലും 20 ന് 14, 15, 16 വാർഡുകളിലുമായാണ് ക്യാമ്പ്.

error: Content is protected !!