ജാമ്യത്തിൽ ഇറങ്ങിയശേഷം ഒളിവിൽപോയ പ്രതി പോലീസ് പിടിയിലായി 

21/09/2022 

മുണ്ടക്കയം ഈസ്റ്റ്: കോടതിയിൽനിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽപ്പോയ പ്രതി പോലീസ് പിടിയിലായി. മുണ്ടക്കയം കല്ലേപാലം കളിയിക്കൽ വീട്ടിൽ സുധീഷ് (22) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റുചെയ്തത്. കഞ്ചാവ് കേസിൽ മുണ്ടക്കയം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയിൽനിന്നും ജാമ്യം ലിഭിച്ചശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് പോലീസ് അറസ്റ്റുചെയ്തത്. മുണ്ടക്കയം സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റുകേസുകളും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡുചെയ്തു.

error: Content is protected !!