ധനസഹായം
എലിക്കുളം: വിഷരഹിത പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കൃഷിവകുപ്പ് നടത്തുന്ന സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിൽ കൃഷിചെയ്യുന്ന കർഷകർക്ക് 10 സെന്റിന് 800 രൂപ മുതൽ 1000 രൂപ വരെ ധനസഹായം ലഭിക്കും.
താത്പര്യമുള്ള കർഷകർ കരമടച്ച രസീത്, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം 26-ന് മുൻപ് പനമറ്റത്തുള്ള എലിക്കുളം കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷിഓഫീസർ രശ്മി പ്രഭാകർ അറിയിച്ചു.