ശ്രീനാരായണഗുരു സമാധിദിനാചരണം ഇന്ന്
പൊൻകുന്നം: എസ്.എൻ.ഡി.പി.യോഗം ശാഖകളിലും ഗുരുദേവക്ഷേത്രങ്ങളിലും മറ്റ് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും ശ്രീനാരായണഗുരുദേവ സമാധിദിനാചരണം ബുധനാഴ്ച നടത്തും.
പൊൻകുന്നം: എസ്.എൻ.ഡി.പി.യോഗം പൊൻകുന്നം ശാഖയിൽ 6.30-ന് ഗുരുപൂജ, ഒൻപതുമുതൽ ഉപവാസയജ്ഞം, 10-ന് കലശപൂജ, സർവൈശ്വര്യപൂജ, 2.30-ന് കലശം എഴുന്നള്ളിപ്പ്, 3.30-ന് സമാധിപൂജ.
ഇളങ്ങുളം: 44-ാം നമ്പർ ശാഖയിൽ രാവിലെ 6.30-ന് സമൂഹപ്രാർഥന, ഉപവാസയജ്ഞം, ശാന്തിയാത്ര, അധ്യാപിക സിന്ധുദേവിയുടെ പ്രഭാഷണം, 3.20-ന് സമാധിപൂജ, അന്നദാനം.
ചിറക്കടവ്: ചിറക്കടവ് ശാഖയിൽ തന്ത്രി വിളക്കുമാടം സുനിൽശാന്തിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. ഗുരുദേവ ഭാഗവതപാരായണം, ഉപവാസവും സമൂഹപ്രാർഥനയും, മഹാഗുരുപൂജ, 3.20-ന് സമാധിപൂജ, അന്നദാനം.
വിഴിക്കത്തോട്: ഗുരുദേവക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ഉപവാസം, സമൂഹപ്രാർഥന, സമാധിപൂജ, അന്നദാനം എന്നിവ നടക്കും.
വാഴൂർ ഈസ്റ്റ്: 231-ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ സമാധിദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. ഉപവാസം, സമൂഹപ്രാർഥന, സമാധിപൂജ, അന്നദാനം എന്നിവ പരിപാടികൾ.
ഇളമ്പള്ളി: 4840-ാം നമ്പർ ശാഖ ഗുരുദേവക്ഷേത്രത്തിൽ ഗുരുദേവ ഭാഗവതപാരായണം, ഉപവാസവും സമൂഹപ്രാർഥനയും, ശാന്തിയാത്ര, 3.20-ന് സമാധിപൂജ, അന്നദാനം.
അരുവിക്കുഴി: 4839-ാം നമ്പർ ശാഖയിൽ വിശേഷാൽ പൂജകൾ, ഗുരുദേവകൃതി പാരായണം, അഖണ്ഡനാമജപയജ്ഞം, ശാന്തിയാത്ര, പ്രഭാഷണം, സമൂഹപ്രാർഥന, സമാധിപൂജ, അന്നദാനം.
കൊടുങ്ങൂർ: എസ്.എൻ.ഡി.പി.യോഗം 1145-ാം നമ്പർ വാഴൂർ ശാഖയിൽ ഗുരുഭാഗവത പാരായണം, സമൂഹപ്രാർഥന, ശാന്തിയാത്ര, സമാധിപൂജ, അന്നദാനം എന്നിവ ഉണ്ട്.
മാന്തുരുത്തി: 5212-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ ഏഴുമുതൽ പാരായണം, 11-ന് ശാന്തിയാത്ര. സ്മിതാ മനോജ് ശാന്തിദിന പ്രഭാഷണം നടത്തും. പ്രസിഡന്റ് എൻ.എൻ. ശ്രീനിവാസൻ അധ്യക്ഷത വഹിക്കും.
നെടുംകുന്നം: 57-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ 7.30 മുതൽ പാരായണം, 12.30-ന് പ്രഭാഷണം, 3.30-ന് മഹാസമാധി, 3.40-ന് അന്നദാനം എന്നിവ നടക്കും.
കാഞ്ഞിരപ്പള്ളി: എസ്.എൻ.ഡി.പി. 55ാം നമ്പർ ശാഖയിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ വിശേഷാൽ ഗുരുപൂജ, ഉപവാസയജ്ഞം, സമൂഹപ്രാർത്ഥന, പ്രസാദമൂട്ട് എന്നിവ നടത്തും.