സി.മേരിസൈമൺ (87) വാലുമണ്ണേൽ നിര്യാതയായി ,

കാഞ്ഞിരപ്പള്ളി : സി.മേരിസൈമൺ സിഎംസി (88) വാലുമണ്ണേൽ (മറിയക്കുട്ടി വാലുമണ്ണേൽ നിലമ്പൂർ) നിര്യാതയായി. പരേതനായ വി ജെ ജോസഫിന്റെയും പരേതയായ ഏലിയാമ്മ ജോസഫിന്റെയും മകളാണ് പരേത.

നാളെ (5.10. 2022 ) 2 pm ന് പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് വിശുദ്ധ കുർബ്ബാനയും തുടർന്ന് 3.45 ന് മൃതസംസ്കാര ശുശ്രൂഷകൾ പ്രൊട്ടോ സിഞ്ചെല്ലൂസ് ഫാ.ഡോ. ജോസഫ് വെള്ളമറ്റത്തിന്റെ കാർമ്മികത്വത്തിൽ കാഞ്ഞിരപ്പള്ളി കത്തിഡ്രലിൽ നടത്തപ്പെടുന്നതുമാണ്.

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. സഹോദരങ്ങൾ നെടുംകുന്നം കാർമലൈറ്റ് കോൺവെന്റിലെ സിസ്റ്റർ ഡെപ്പസി സി.എം.സി. , പരേതയായ സഹോദരി ലിയോപോൾഡ് സിഎംസി റിട്ടയേർഡ് പ്രിൻസിപ്പൽ സെന്റ് തെരേസ ഹയർ സെക്കൻഡറി സ്കൂൾ നെടുംകുന്നം, പരേതനായ വി ജെ ഫിലിപ്പ് ഗ്വാളിയോർ റയോൺസ്, മാവൂർ, വിരമിച്ച ഡോ വി ജെ ജോസ് ഡെപ്യൂട്ടി ഡയറക്ടർ ഹെൽത്ത് സർവീസ്, നിലമ്പൂർ, വിരമിച്ച വി ജെ റോസമ്മ അധ്യാപിക ക്രിസ്തുരാജ സ്കൂൾ മണിമൂലി.

error: Content is protected !!