സിസിടിവി പരിശോധിച്ചപ്പോൾ കള്ളൻ പോലീസ് ആണെന്ന് പോലീസ് കണ്ടെത്തി..
കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുമ്പില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം പുലർച്ചെ നാലുമണിയോടെ മോഷ്ടിച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ കിട്ടിയതോടെ കടക്കാരൻ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി. മോഷ്ടാവ് ഹെല്‍മറ്റും ഓവര്‍ക്കോട്ടും ധരിച്ചതിനാല്‍ സിസിടിവി ദൃശ്യത്തില്‍ ആളെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ വണ്ടി നമ്പർ ക്യാമറയിൽ വ്യക്തമായിരുന്നതിനാൽ പോലീസ് ആ നിലയ്ക്ക് അന്വേഷിച്ചപ്പോളാണ് അറിയുന്നത് തങ്ങൾ അന്വേഷിക്കുന്ന കള്ളൻ ഒരു പോലീസുകാരൻ ആണെന്ന് . വീഡിയോ കാണുക :
മുണ്ടക്കയം സ്വദേശിയായ, ഇടുക്കി എ.ആര്‍.ക്യാമ്പിലെ ഒരു സിവില്‍ പോലീസ് ഓഫീസസാറാണ് മോഷ്ട്ടാവ് എന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങി വരുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളിയിലെ ഒരു കടയുടെ മുന്നില്‍ മാമ്പഴം പെട്ടികളിലാക്കി വെച്ചിരുന്നത് പോലീസുകാരന്‍ കാണുന്നത്. സ്‌കൂട്ടര്‍ സമീപത്ത് നിര്‍ത്തി ചുറ്റും കണ്ണോടിച്ച ശേഷം പെട്ടികളില്‍ നിന്ന് മാമ്പഴം എടുക്കുകയായിരുന്നു. പത്ത് കിലോയോളം മാമ്പഴം ഇത്തരത്തില്‍ സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റുന്നത് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു.
സിസിവിയില്‍ കണ്ട സ്‌കൂട്ടറിന്റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് കള്ളന്‍ പോലീസാണെന്ന് പോലീസിന് വ്യക്തമായത്. തിരിച്ചറിഞ്ഞതോടെ മോഷണം നടത്തിയ പോലീസുകാരൻ ഒളിവില്‍ പോയെന്നാണ് അറിയുന്നത് . പ്രതിയെ കണ്ടെത്തുവാൻ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചുട്ടുണ്ട് .