ചിറക്കടവ് പഞ്ചായത്തിൽ നിന്ന് വിജയിച്ച ഇടതുപക്ഷ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

പൊൻകുന്നം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചിറക്കടവ് പഞ്ചായത്തിൽ നിന്ന് വിജയിച്ച ഇടതുപക്ഷ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. പൊൻകുന്നം രാജേന്ദ്ര മൈതാനിയിൽ ചേർന്ന സ്വീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.എൽഡിഎഫ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ ബാലചന്ദ്രൻ അധ്യക്ഷനായി.ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവരെ യോഗത്തിൽ അനുമോദിച്ചു. ഡോ.എൻ ജയരാജ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. എൽഡിഎഫ് നേതാക്കളായ അഡ്വ.ഗിരീഷ് എസ് നായർ, വി ജി ലാൽ, ജില്ലാ പഞ്ചായത്തംഗം റ്റി എൻ ഗിരീഷ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി ആർ ശ്രീകുമാർ എന്നിവർ സംസാരിച്ചു.കെ സേതുനാഥ് സ്വാഗതവും ഷാജി നെല്ലേപ്പറമ്പിൽ നന്ദിയും പറഞ്ഞു.

error: Content is protected !!