KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റോഡ് അരികിലെ കല്ല് വില്ലനായി.. ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് 10 വയസുകാരിക്ക് ദാരുണാന്ത്യം..

കാഞ്ഞിരപ്പള്ളി : തിങ്കളാഴ്ച രാത്രി യാത്രയ്ക്കിടയിൽ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് 10 വയസുകാരിക്ക് ദാരുണാന്ത്യം.
തുമ്പമട മുണ്ടയ്ക്കൽ മനോജിന്റെ മകൾ നിരജ്ഞന(10) യാണ് മരിച്ചത്.

കുടുബസമേതം ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങി വരും വഴിയായിരുന്നു അപകടം. സഞ്ചരിച്ചിരുന്ന ഓട്ടോ റോഡ് സൈഡിലെ കല്ലിൽ കയറി നിയന്ത്രണം വിടുകയും, തുടർന്ന് തുറന്നുപോയ ഓട്ടോയുടെ വാതിലിലൂടെ കുട്ടി റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു. റോഡിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല .

error: Content is protected !!