കാഞ്ഞിരപ്പള്ളി രൂപതയുടെ റെയിൻബോ പദ്ധതിയില്‍ ചാമംപതാലില്‍ നിര്‍മ്മിച്ച വീടുകളുടെ ആശിർവാദം നിർവഹിച്ചു
കാഞ്ഞിരപ്പള്ളി : കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക്, കാഞ്ഞിരപ്പള്ളി രൂപത നേരിട്ടും, ഒപ്പം സുമനസ്സുകളുടെ സഹായത്താലും സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തി, പാർപ്പിടങ്ങൾ നിർമ്മിച്ച് നൽകുന്ന പദ്ധതിയായ റെയിൻബോ പദ്ധതിയില്‍ ചാമംപതാലില്‍ നിര്‍മ്മിച്ച രണ്ടുഭവനങ്ങളുടെ ആശീര്‍വ്വാദം കാഞ്ഞിരപ്പള്ളി രൂപത മുന്‍ മേലദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിർവഹിച്ചു.
ജീവിത പ്രയാസങ്ങളില്‍ നിസ്സഹായരാകുന്ന സഹോദരങ്ങളെ പരിഗണിക്കുകയും അവര്‍ക്കായി ഹൃദയം തുറന്ന് പങ്കുവയ്ക്കുകയും ചെയ്യുന്നവരാകണം നമ്മളോരോരുത്തരുമെന്ന് മാര്‍ മാത്യു അറയ്ക്കല്‍ ആശീർവാദം നിർവഹിച്ചു സന്ദേശം നൽകവെ ഓര്‍മ്മിപ്പിച്ചു. നല്‍കുന്നവര്‍ക്കാണ് സമൃദ്ധിയും സമാധാനവും സമ്മാനമായി ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
കാഞ്ഞിരപ്പള്ളി അമല പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ സിഎംസി സന്യാസിനീസമൂഹം സാമ്പത്തിക സഹായം നല്‍കി നിര്‍മ്മിച്ച രണ്ട് ഭവനങ്ങള്‍ക്കാവശ്യമായ സ്ഥലം സൗജന്യമായി നല്‍കിയത് ചാമംപതാല്‍ സ്വദേശി സൈമണ്‍ കൊച്ചുപുരയ്ക്കലാണ്. സിഎംസി സന്യാസിനീസമൂഹം റെയിന്‍ബോ പദ്ധതിയില്‍ മൂന്നു ഭവനങ്ങളാണ് നിര്‍മ്മിക്കുന്നത്. റെയിന്‍ബോ പദ്ധതി ഭവനങ്ങളുടെ പ്ലാന്‍ തയ്യാറാക്കി സാങ്കേതിക സഹായം സൗജന്യമായി നല്കുന്നത് കൂവപ്പള്ളി അമല്‍ജ്യോതി കോളജ് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റാണ്.
കാഞ്ഞിരപ്പള്ളി രൂപത വികാരിജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ചാമംപതാല്‍ പള്ളിവികാരി ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേല്‍, ഫാ. തോമസ് പരിന്തിരിക്കല്‍, ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍, സിഎംസി കാഞ്ഞിരപ്പള്ളി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ എലിസബത്ത് സാലി, ഫാ. ജോസഫ് മൈലാടിയില്‍, ഫാ.ജോര്‍ജ് തെരുവംകുന്നേല്‍, സിസ്റ്റര്‍ റ്റെസിന്‍ മരിയ, സൈമണ്‍ കൊച്ചുപുരയ്ക്കല്‍, ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, സിസ്റ്റര്‍ ജോസി, സിസ്റ്റര്‍ പ്രസൂന, കുടുംബാംഗങ്ങള്‍, സമീപവാസികള്‍ തുടങ്ങിയവര്‍ ആശീര്‍വ്വാദകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.