അഞ്ഞൂറിൽപരം ഹൃദയശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയയാക്കിയ കാത്ത് ലാബിലെയും ഓർത്തോപീഡിക് വിഭാഗത്തിലെയും ഡോക്ടർമാരെയും ജീവനക്കാരെയും ആദരിച്ചു.
കാഞ്ഞിരപ്പള്ളി : പതിനൊന്ന് മാസത്തിനുള്ളിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത്ലാബിൽ അഞ്ഞൂറിൽപരം ഹൃദയശസ്ത്രക്രിയകൾ ( ആഞ്ജിയോപ്ലാസ്റ്റും, ആഞ്ജിയോഗ്രാമും ) വിജയകരമായി പൂർത്തീകരിച്ച കാത്ത് ലാബിലെയും ഓർത്തോപീഡിക് വിഭാഗത്തിലെയും ഡോക്ടർമാരെയും ജീവനക്കാരെയും ആദരിച്ചു. ഒരു വർഷം കൊണ്ട് 50 സന്ധി മാറ്റിവയ്ക്കൽ (മുട്ട്, ഇടുപ്പ്) ശസ്ത്രക്രിയകൾ ചെയ്യാൻ ഓർത്തോ വിഭാഗത്തിനും കഴിഞ്ഞു.
വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ആദരിക്കൽ ചടങ്ങ് നിർവഹിച്ചു.
ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് യോഗം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്. എം. മണി അധ്യക്ഷനായിരുന്നു . ചിറക്കടവ് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആൻ്റണി മാർട്ടിൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് രഞ്ജിനി ബേബി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവിന്ദ്രൻ നായർ, ടി.ജെ. ജോൺ, ലതാ ഷാജി, വി.എം. ജോൺ, മിനി സേതുനാഥ്, ഗീതാ എസ്. പിള്ള, ലതാ ഉണ്ണികൃഷ്ണൻ, എം.എ. ഷാജി, അഭിലാഷ് ചന്ദ്രൻ, ഷാജി നല്ലേപറമ്പിൽ, ആർഎംഒ ഡോ. രേഖാ ശാലിനി, ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. ബിജുമോൻ, ഡോ. പ്രസാദ് പി. മാണി, ഡോ. അനു ജോർജ്, ഡോ. അനീഷ് വർക്കി എന്നിവർ സംസാരിച്ചു.