KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാഹനാപകടത്തില്‍ പരിക്കേറ്റ 16കാരന്റെ ജീവൻ രക്ഷിക്കാൻ നാട് കൈകോര്‍ക്കുന്നു.

കൂട്ടിക്കൽ : ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി സൈക്കിളിൽ വീട്ടിലേക്ക് വരുന്നതിനിടയില്‍ നിയന്ത്രണം വിട്ട സ്വകാര്യ കാർ ഇടിച്ചു അതീവ ഗുരുതരാവസ്ഥയിലായ കൊക്കയാർ , നാരകംപുഴ കട്ടപ്ലാക്കൽ അയ്യൂബ്ഖാന്റെ മകൻ അഷ്ഹദ് അയ്യൂബ്ഖാൻ (16)ന്റെ ജീവൻ രക്ഷിക്കാൻ നാട് കൈകോര്‍ക്കുന്നു .

കുറ്റിപ്ലാങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായാണ് അഷ്ഹദ്. തലയോട്ടി പിളരുകയും കാലുകളുടെ തുടയെല്ലു തകരുകയും, നട്ടെല്ലിനു ക്ഷതമേൽക്കുകയും ചെയ്ത കുട്ടി, പാല മാർസ്ലീവാ ആശുപത്രിയിൽ ചികില്‍സയിലാണ് . തലയ്ക്ക് ആദ്യ ശസ്ത്രക്രിയ നടത്തിയെങ്കിലും കാര്യമായ തുടർ ചികില്‍സയാണ് വേണ്ടത്. കാലിനും മറ്റും ശസ്ത്രിക്രിയ അടിയന്തിരമായി നടത്തേണ്ടതുണ്ട്. ഇതിനായി ഉദ്ദേശ ം 25 ലക്ഷത്തോളം രൂപ ആവശ്യമായി വന്നിരിക്കുകയാണ്.

എന്നാല്‍ സാമ്പത്തീക മായി ബുദ്ധിമുട്ടലായ അയ്യൂബ്ഖാനും കുടുംബവും എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന് ഇത്രയും വലിയ ചികില്‍സ ചിലവ് താങ്ങാനാവാത്തതിനാല്‍ പ്രദേശത്തെ സുമനസ്സുകള്‍ ഒരുമിച്ചു ചേര്‍ന്നു അഷ്ഹദ് ചികില്‍സ സഹായ സമിതി രൂപികരിച്ചു പണസമാഹരണത്തിനു തുടക്കം കുറിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിയമോഹനന്‍, പി.എസ്.സജിമോന്‍,സി.എസ്.ഐ.പളളി വികാരി റവ.സെബാസ്റ്റ്യന്‍, മക്കാമസ്ജിദ് ഇമാം ഇല്യാസ് മൗലവി, ജമഅത്ത് പ്രസിഡന്റ് ഡോ.മുഹമ്മദ് ഹനീഫ എന്നിവര്‍ രക്ഷാധികാരികളായും സണ്ണി തുരുത്തിപ്പളളി (ചെയര്‍മാന്‍) കെ.ഇ.ഹബീബ് ( കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ കമ്മറ്റി രൂപികരിച്ചു. ചെയര്‍മാന്‍ , കണ്‍വീനര്‍ എന്നിവരുടെ പേരില്‍ യൂണിയന്‍ബാങ്ക് ഓഫ് ഇന്ത്യ കൊക്കയാര്‍ ശാഖയില്‍ സംയുക്ത അക്കൗണ്ടും തുറന്നു.എല്ലാ വാര്‍ഡുകളിലും ഗ്രാമപഞ്ചാത്ത് അംഗങ്ങളുടെയും എ.ഡി.എസ്. വിവിധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ പണസമാഹരണം നടത്താനാണ് തീരുമാനം. ഈ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാമ്പത്തീക സഹായം അടിയന്തിരമായ നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
അക്കൗണ്ട് നമ്പര്‍.447302010013284 ഐ.എഫ്.എസ്.സി.യു.ബി.ഐ.എന്‍ 0544736

error: Content is protected !!