കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിനു വീണ്ടും ടെൻഡർ ക്ഷണിച്ചു. ; അടുത്ത തവണ ടെൻഡർ ഉറപ്പിക്കാമെന്ന് പ്രതീക്ഷിക്കുന്നു : ഡോ. എൻ ജയരാജ് എംഎൽഎ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബൈപാസിനായി കഴിഞ്ഞ 12 വർഷങ്ങളായി തുടരുന്ന കാത്തിരിപ്പ് അവസാനിക്കാറായി. നിർമാണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിജസ് ഡവല പ്മെന്റ് കോർപറേഷൻ ഓഫ് കേരള (ആർബിഡിസികെ) ബൈപാ സ് നിർമാണത്തിന് ക്ഷണിച്ച ടെൻഡർ ക്യാൻസൽ ആയതിനെ തുടർന്ന് വീണ്ടും ടെൻഡർ ക്ഷണിച്ചു. ആദ്യ ടെൻഡറിൽ ഉൾപ്പെട്ട 2 കരാറുകാരും സർക്കാർ നിരക്കിലും കൂടുതൽ തുകയ്ക്കു ക്വട്ടേഷൻ നൽകിയതാണു വീണ്ടും ടെൻഡർ ക്ഷണിക്കാൻ കാരണമായത്. ഡിസംബർ 22 ന് ഓപ്പൺ ചെയ്യുന്ന ടെൻഡറിൽ 20 വരെ ക്വട്ടേഷൻ സമർപ്പിക്കുവാൻ സാധിക്കും.

പുതുക്കിയ എസ്റ്റിമേറ്റ് തുക 20.65 കോടി രൂപയും നിർമാണം പൂർത്തിയാക്കാനുള്ള കാലാവധി 18 മാസവുമാണ്. പദ്ധതിക്ക് ആവശ്യമായ 8.42 ഏക്കർ സ്ഥ ലം 4.76കോടി രൂപ നൽകിയാണ് ഏറ്റെടുത്തത്.

ദേശീയ പാത 183ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിനു മുൻപിലെ വളവിൽ നിന്നാരംഭിച്ചു മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും മീതെ മേൽപാലം നിർമിച്ചു ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയ പാതയിൽ പ്രവേശിക്കുന്നതാണു ബൈപാസ് പദ്ധതി.

പദ്ധതി പ്രദേശം കണ്ട് എസ്റ്റിമേറ്റ് കണക്കാക്കാൻ കരാറുകാർ സാവകാശം ആവശ്യപ്പെട്ടതോടെ ടെൻഡർ തീയതി 2 തവണ ദീർഘിപ്പിച്ചു.
തുടർന്ന് 2 പേർ ക്വട്ടേഷൻ നൽകി. ഇതു രണ്ടും അംഗീകൃത നിരക്കിലും കൂടുതൽ ആയതിനാൽ ക്യാൻസൽ ചെയ്ത് വീണ്ടും ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് .

error: Content is protected !!