KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എം ജി യൂണിവേഴ്‌സിറ്റി എം. എ. ഹിസ്റ്ററി പരീക്ഷയിൽ റോസ് മാത്യു ഒന്നാം റാങ്ക് നേടി

കാഞ്ഞിരപ്പള്ളി : ഇക്കഴിഞ്ഞ എം ജി യൂണിവേഴ്‌സിറ്റി എം. എ. ഹിസ്റ്ററി പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗം പരീക്ഷയിൽ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ് വിദ്യാര്‍ത്ഥിനിയായ റോസ് മാത്യു ഒന്നാം റാങ്ക് നേടി. വിജയം നേടിയ വിദ്യാര്‍ത്ഥിനിയെയും പരിശീലനം നല്‍കിയ അധ്യാപകരെയും കോളജ് ഡയറക്ടര്‍ ഡോ. ലാലിച്ചന്‍ കല്ലംപള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിനന്ദിച്ചു.

യോഗത്തില്‍ സെക്രട്ടറി ശ്രീ.ആന്റണി ജേക്കബ് കൊച്ചുപുരയ്ക്കല്‍, പ്രില്‍സിപ്പല്‍ ശ്രീ. മധുസൂതനന്‍ എ. ആര്‍., വൈസ് പ്രിന്‍സിപ്പല്‍ ശ്രീ. റ്റിജോമോന്‍ ജേക്കബ്, സ്റ്റാഫ് സെക്രട്ടറിമാരായ ശ്രീ. ബേബി മാത്യു, ശ്രീമതി ലൂസിയാമ്മ ജോര്‍ജ്ജ്, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ശ്രീ. സണ്ണി ജേക്കബ്. എന്നിവര്‍ പങ്കെടുത്തു. അധ്യാപകരുടെ അര്‍പ്പണമനോഭാവവും സേവനസന്നദ്ധതയും കലവറയില്ലാത്ത പിന്തുണയുമാണ് നേട്ടത്തിന്റെ പിന്നിലെന്ന് റാങ്ക് ജേതാവ് പറഞ്ഞു.

error: Content is protected !!