KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി.പി. റോഡിൽ ലോറി ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ..

പൊൻകുന്നം : പി.പി. റോഡിൽ ബൈക്ക് അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പനമറ്റം മാടത്താനിൽ ലേഖ ( വിജി 44) ആണ് മരിച്ചത്. ബന്ധു പനമറ്റം അഞ്ജു ഭവനിൽ അർജുൻ ( 22 ) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പൊൻകുന്നത്തു നിന്നും ബൈക്കിൽ എത്തിയ അർജുനും, ലേഖയും സംസ്ഥാന പാതയിൽ നിന്ന് പനമറ്റം റോഡിലേക്ക് തിരിയുന്ന സമയം അമിത വേഗതയിലെത്തിയ ലോറി ബൈക്കിന് പുറകിൽ തട്ടുകയായിരുന്നു. ലോറിക്കിടയിലേക്ക് വീണ ലേഖ തൽക്ഷണം മരിച്ചു.

പത്തനാപുരത്ത് നിന്ന് കൈതച്ചക്ക കയറ്റിവന്ന വാഴക്കുളത്തേക്ക് പോവുകയായിരുന്നു ലോറി.
ലോറി ഡ്രൈവർ വടക്കാഞ്ചേരി മംഗലം സ്വദേശി നന്ദനത്തിൽ ഗീരീഷ് (48) നെ പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.

പനമറ്റം തെക്ക് മാടത്താനില്‍ നാരായണന്‍ നായരുടെ (റിട്ട. എക്‌സൈസ്) മകളാണ് മരണപ്പെട്ട ലേഖ (ബിജിമോള്‍) . ഗോപിക ഏകമകളാണ്.
error: Content is protected !!